ഐ ലീഗ് മത്സരങ്ങൾ ഈ മാസം 28ന് ആരംഭിക്കും. ഗോകുലം കേരള എഫ്‌സിയും ഇന്റർകാശിയും തമ്മിലാണ് ആദ്യ മത്സരം. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.
ഐ ലീഗിലേക്ക് കടക്കുമ്പോൾ ഗോകുലം കേരളയുടെ ലക്ഷ്യം മൂന്നാം കിരീടമാണ്. പ്രതിരോധ നിരയിൽ അനസ് എടത്തൊടിക ഗോകുലത്തിന്റെ ജഴ്‌സിയണിയും. അനസിനെ കൂടാതെ വൻ താരനിരയാണ് ഇത്തവണ ഗോകുലത്തിലുള്ളത്. അബ്ദുല്‍ ഹക്കു നെടിയോടത്ത്, കഴിഞ്ഞ വര്‍ഷത്തെ ക്യാപ്റ്റനും ഐ ലീഗിലെ മികച്ച ഡിഫൻററുമായ ബൗബ എഫ് സി ഗോവയുടെ താരമായിരുന്ന എഡുബേഡിയ, ബംഗളൂരു എഫ് സിയിലെ നിലി പെര്‍ഡോമ, റിഷാദ് പി പി, സ്പാനിഷ് താരം അലക്‌സ് സാഞ്ചസ് എന്നീ കരുത്തരുടെ ബലത്തിലാണ് ഗോകുലം ഈ സീസണില്‍ ഐലീഗിനിറങ്ങുന്നത്.
ഗോകുലത്തിന്റെ ഹോംഗ്രൗണ്ട് മത്സരങ്ങള്‍ കോഴിക്കോട് കോര്‍പ്പറേഷൻ സ്റ്റേഡിയത്തിലാണ് നടക്കുക. ഈ മാസം 28ന് ഇൻറര്‍കാശിയുമായാണ് ആദ്യമത്സരം. നവംബര്‍ അഞ്ചിന് നെറോക്ക എഫ്‌സിയേയും നേരിടും. ഗ്രൂപ്പിലുള്ള ചര്‍ച്ചില്‍ ബ്രദേര്‍സുമായുള്ള മത്സരം നവംബര്‍ 28നാണ്. വൈകീട്ട് ഏഴ് മണിക്കാണ് മത്സരം തുടങ്ങുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









