ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാന ദുരന്തവുമായി ബന്ധപ്പെട്ട് 660 കോടി രൂപയുടെ ക്ലെയിമിന് തീരുമാനമായി. ഇന്ത്യന്‍ ഏവിയേഷന്‍ വിപണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഇന്‍ഷുറന്‍സ് ക്ലെയിം തുകയാണ് ഇത്. ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കൊപ്പം ആഗോള ഇന്‍ഷുറന്‍സ് കമ്പനികളും ചേര്‍ന്നാണ് ക്ലെയിം തുക നല്‍കുക.
വിമാനത്തിനുണ്ടായ നഷ്ടമായി 51 ദശലക്ഷം ഡോളറാണ് കണക്കാക്കിയത്. യാത്രക്കാരുടേത് 38 ദശലക്ഷം ഡോളറും. മൊത്തം 89 ദശലക്ഷം ഡോളറാണ് കമ്പനികള്‍ കണക്കാക്കിയത്. പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയാണ് 373.83 കോടി രൂപ നല്‍കുക.
ആഗസ്റ്റ് ഏഴിനാണ് നാടിനെ നടുക്കിയ വിമാനാപകടം നടന്നത്. ലാന്റിങിനിടെ റൺവേയിൽ നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം തകരുകയായിരുന്നു. യാത്രക്കാരായിരുന്ന 21 പേർക്ക് അപകടത്തിൽ ജീവൻ നഷ്ടമായി. നിരവധി പേർക്ക് പരിക്കേറ്റു. യാത്രക്കാർക്ക് അടിയന്തിര സഹായം നൽകാൻ മൂന്നര കോടി രൂപ ചെലവാക്കിയെന്നും ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.