കോഴിക്കോട് : മാവൂർ കൈത്തൂട്ടി മുക്കിലെ കരോത്തിങ്ങൽ വീരാൻ, കാരോത്തിങ്ങൽ ഗഫൂർ എന്നിവരുടെ പുരയിടത്തിലെ കിണറ്റിലെ വെള്ളം ഇന്ന് രാവിലെ മുതൽ നീലനിറമായി. വെള്ളത്തിന്റെ നിറം മാറിയതോടെ വീട്ടുകാരുടെ കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്.
രണ്ട് കിണറുകളിലെയും വെള്ളത്തിന് കടും നീലയാണ്. ഇന്നലെ രാത്രി വരെ വെള്ളത്തിന് ഒരു വ്യത്യാസവും ഉണ്ടായിരുന്നില്ലെന്ന് വീട്ടുകാർ പറയുന്നു. ഇന്ന് രാവിലെ കിണറ്റിൽ നിന്ന് വെള്ളമെടുക്കാൻ എത്തിയപ്പോഴാണ് നിറം മാറിയത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
മാവൂർ ഗ്രാമപഞ്ചായത്ത് അധികൃതരെയും ആരോഗ്യവകുപ്പിനെയും പോലീസിനെയും വിവരമറിയിച്ചിട്ടുണ്ട്. മാവൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും കാരണം വ്യക്തമാകുന്നത് വരെ വെള്ളം ഉപയോഗിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും ഗ്രാമപ്പഞ്ചായത്തംഗം അറിയിച്ചു. 30 വർഷത്തിലേറെ പഴക്കമുള്ള കിണറ്റിലെ വെള്ളമാണ് ഇപ്പോൾ നീലനിറത്തിലായിരിക്കുന്നത്. ഇത്രയും നാളുകൾക്ക് ശേഷം കുടുംബത്തിന് ഇത് ആദ്യ അനുഭവമാണ്. കൂടാതെ സമീപത്തെ മറ്റ് വീടുകളിലെ കിണറുകളിലെ വെള്ളത്തിന് നിറം മാറിയിട്ടില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.