കോഴിക്കോട്: നവീകരണ പ്രവർത്തനങ്ങൾക്കായി അടച്ചിട്ട കോഴിക്കോട് സിഎച്ച് മേൽപ്പാലം ഇന്ന് തുറക്കും. ബീച്ച്, ജനറൽ ആശുപത്രി, കോടതി തുടങ്ങി നിരവധി ആശ്രിതർ ഉള്ളതിനാൽ സിഎച്ച് മേൽപ്പാലം എപ്പോഴും തിരക്കുള്ള പാലമാണ്.
അറ്റകുറ്റപ്പണികൾക്കായി ജൂൺ 13-ന് അടച്ചത് നഗരത്തിലെത്തുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കി. പാലം വീണ്ടും തുറക്കുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരുപരിധിവരെ ആശ്വാസമാകും.
മന്ത്രി മുഹമ്മദ് റിയാസ് പാലം ഉദ്ഘാടനം ചെയ്യും. മേൽപ്പാലത്തിൽ 4.17 കോടിയുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. സിഎച്ച് റോഡ് തുറന്നതിന് പിന്നാലെ പുഷ്പ ജങ്ഷനിലെ എകെജി മേൽപ്പാലവും സമാനമായ അറ്റകുറ്റപ്പണികൾക്കായി അടുത്ത മാസം അടച്ചിടും. സിഎച്ച് പാലം നവീകരിച്ച അതേ കമ്പനിയാണ് ഈ മേൽപ്പാലത്തിന്റെ ചുമതലയും വഹിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.