മീററ്റ് : ഉത്തർപ്രദേശിലെ മീററ്റിൽ വിദ്യാർത്ഥിയ്ക്ക് മർദ്ദനം പിന്നാലെ മുഖത്തേക്ക് മൂത്രമൊഴിച്ച് അക്രമി സംഘം, ഒരാൾ പിടിയിൽ. വിദ്യാർത്ഥിയുമായുള്ള വാക്ക് തർക്കത്തിന് പിന്നാലെയായിരുന്നു അതിക്രമം. സംഭവത്തിൽ ആശിഷ് മാലിക് എന്ന 24കാരനാണ് അറസ്റ്റിലായത്. അടുത്തിടെ പ്ലസ്ടു പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥി മത്സര പരീക്ഷകൾക്കായുള്ള തയ്യാറെടുപ്പിലായിരുന്നു.
ദീപാവലിയോട് അനുബന്ധിച്ച് ചില ബന്ധുവീടുകളിൽ സമ്മാനങ്ങൾ എത്തിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ നവംബർ 13നാണ് വിദ്യാർത്ഥിക്ക് നേരെ സംഘം ചേർന്ന് ആക്രമണം ഉണ്ടായത്. ബെൽറ്റിനടിച്ച് നിലത്തിട്ട ശേഷം ആക്രമിച്ച സംഘം വിദ്യാർത്ഥിയുടെ മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്തിരുന്നു. ആശിഷ് മാലിക്, ആവി ശർമ്മ,മോഹിത് താക്കൂർ, രാജന് എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേർക്കുമെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. കലാപം സൃഷ്ടിക്കാനുള്ള ശ്രമത്തിനും മനപ്പൂർവ്വം മുറിവേൽപ്പിക്കാന്‍ ശ്രമിച്ചതിനും തടഞ്ഞു വച്ചതിനുമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ വാക്ക് തർക്കമാണ് കയ്യേറ്റത്തിലും മർദ്ദനത്തിലും അവസാനിച്ചതെന്നാണ് സൂചന. അതെ സമയം വിദ്യാർത്ഥിയെ ഇവർ ആക്രമിക്കുന്നതിന്റേയും മുഖത്ത് മൂത്രമൊഴിക്കുന്നതിന്റേയും വീഡിയോ പുറത്ത് വന്നിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.