ജെ.സി.ഐ മാവൂരിന്റെ 9മത് സ്ഥാനാരോഹണ ചടങ്ങ് പ്രൗഢ ഗംഭീരമായി മാവൂർ ലേക്ക് ബ്രീസ് റിസോർട്ടിൽ വെച്ച് നടന്നു.ജെ.സി.ഐ മാവൂരിന്റെ പുതിയ പ്രസിഡന്റ് ആയി JFM ബിജീഷ് മരുതോളി സ്ഥാനമേറ്റു. JFM ശ്രീജിത്ത്. ടി യുടെ അധ്യക്ഷതയിൽ ചേർന്ന വാർഷികയോഗം ജെ.സി.ഐ പാസ്ററ് വൈസ് പ്രസിഡന്റ് JCI PPP അനൂപ് മുഖ്യാതിഥിയായി ഉത്ഘാടനം നിർവഹിച്ചു. സോൺ പ്രസിഡന്റ് JCI PPP രാകേഷ് നായർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് പുതിയ അംഗങ്ങൾക്ക് സത്യപ്രതിജ്ഞ നൽകി ജെസിഐ മെമ്പർമാരായി അംഗീകരിച്ചു. സോൺ വൈസ് പ്രസിഡന്റ് JCI Sen ഗോകുൽ, IPP JFM സനീഷ് പി, എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. പ്രോഗ്രാം ഡയറക്ടർ JFM ബിസ്മില്ല ബീഗം സ്വാഗതവും, സെക്രട്ടറി JC ബിജു കരോട്ടിൽ നന്ദിയും പറഞ്ഞു.
ജെ.സി.ഐ 2023-2024 വർഷ TOBIP ബിസിനസ് എക്സലൻസ് അവാർഡ് ദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എയർലൈൻ ബുക്കിങ്ങ് എഞ്ചിൻ സോഫ്റ്റ് വെയർ സ്ഥാപനമായ T P കണക്ട് ടെക്നോളജീസ് എന്ന ആഗോള സ്ഥാപനത്തിന്റെ സ്ഥാപകനും, കേരള പ്രവാസി അസോസിയേഷന്റെ ചെയർമാനും, മാവൂർ സ്വദേശിയുമായ ശ്രീ.രാജേന്ദ്രൻ വെള്ളപ്പാലത്തിന് നൽകി ആദരിച്ചു. ചടങ്ങിന് JC ഷൈജു എം.ആർ, JC ഹരീഷ് കുമാർ.പി എന്നിവർ നേതൃത്വം നൽകി. തുടർന്ന് ജെ.സി.ഐ കുടുംബാംഗങ്ങളുടെ കലാപരിപാടികൾ നടന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.