ചെന്നൈ ∙ യുവതിയുടെ വിവാഹം തടയാൻ മുത്തശ്ശിയെ കൊലപ്പെടുത്തി കത്തിച്ച യുവാവ് പിടിയിൽ. കടലൂർ പന്നടത്തിനടുത്തുള്ള കുറുകത്തഞ്ചേരി ഗ്രാമത്തിലെ അംബിക (67) ആണു കൊല്ലപ്പെട്ടത്. വെട്രിവേൽ എന്ന യുവാവാണു പിടിയിലായത്.
കൊല്ലപ്പെട്ട അംബികയുടെ അടുത്ത ബന്ധുവിന്റെ മകളോടു വെട്രിവേൽ പലതവണ പ്രണയാഭ്യർഥന നടത്തിയിരുന്നു. എന്നാൽ, യുവതി ഇതു നിരസിച്ചു. ഇതിനിടെ യുവതിയുടെ വിവാഹ നിശ്ചയം നടത്താനും തീരുമാനമായി. ഇതോടെ, ചടങ്ങ് തടയാൻ വെട്രിവേൽ അംബികയെ കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. അടുത്ത ബന്ധു മരിച്ചാൽ മംഗളകർമം മുടങ്ങുമെന്നതിനാലാണ് ഇങ്ങനെ ചെയ്തത്. വീട്ടിൽ തനിച്ചായിരുന്ന അംബികയെ രാത്രിയിൽ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.