ബെംഗളൂരു: തിങ്കളാഴ്ച ഉച്ചയോടെ ഭാര്യയുടെ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. ചിക്കമഗളൂരു ദേവാരുണ്ട സ്വദേശി ദര്‍ശനാണ് (38) ആണ് അറസ്റ്റിലായത്. ശ്വേതയാണ് (31) മരിച്ചത്. മറ്റൊരു യുവതിയുമായുള്ള ദര്‍ശന്റെ ബന്ധം ചോദ്യംചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍.
ബെംഗളൂരുവില്‍ മെഡിക്കല്‍ലാബ് നടത്തിവരുകയായിരുന്നു ദര്ശന്. ഇതിനിടെ ലാബിലെ ജീവനക്കാരിയുമായി പ്രണയത്തിലായി. ബന്ധം ശ്വേത അറിയുകയും യുവതിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ശ്വേതയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശവുമായി ദര്ശന് സയനൈഡ് കരുതിവെച്ചു.തിങ്കളാഴ്ച സയനൈഡ് കലര്‍ന്ന ഭക്ഷണം കഴിച്ച ശ്വേത കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണമെന്നാണ് ദര്ശന് ബന്ധുക്കളെ അറിയിച്ചിരുന്നത്. എന്നാല്‍, ശ്വേതയുടെ ബന്ധുക്കള്‍ക്ക് സംശയംതോന്നിയതോടെ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ടു. പോസ്റ്റ്മോര്‍ട്ടത്തിലാണ് ശരീരത്തില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് ദര്‍ശനെ ചോദ്യംചെയ്ത് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.