ലഖ്നൗ’; ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഭോജ്പുര്‍ ഗ്രാമത്തിൽ ചായ നല്കാന് വൈകിയെന്നാരോപിച്ച് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു .കൂലിപ്പണിക്കാരനായ ധര്‍മവീര്‍ (52)ആണ് ഭാര്യ സുന്ദരിയെ ക്രൂരമായി കൊന്നത്. ചായ ചോദിച്ചപ്പോള്‍ തയ്യാറാവാന്‍ കുറച്ചുസമയമെടുക്കുമെന്ന മറുപടിയില്‍ പ്രകോപിതനായ ഇയാള്‍ പിന്നിലൂടെചെന്ന് ഭാര്യയെ വെട്ടിവീഴ്ത്തുകയായിരുന്നു.
നിലത്തുവീണയുടനെ സുന്ദരി മരിച്ചുവെന്ന് പോലീസ് പറഞ്ഞു.രാവിലെ ആറ് മണിക്ക് എഴുന്നേറ്റ സുന്ദരി അടുക്കളയില്‍ പാചകത്തിലായിരുന്നു. ഇതിനിടെ ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ ഭര്‍ത്താവ് ചായ വേണമെന്ന് ആവശ്യപ്പെട്ടു. ചായ തയ്യാറാവാന്‍ 10 മിറ്റിറ്റ് സമയമെടുക്കുമെന്ന് സുന്ദരി ഭര്‍ത്താവിന് മറുപടി നല്കി. ഇതോടെ അടുക്കളയിലുണ്ടായിരുന്ന പാത്രങ്ങള്‍ ധര്‍മവീര്‍ ചവിട്ടി തെറിപ്പിച്ചു. പിന്നീടായിരുന്നു ക്രൂരകൃത്യം നടന്നത്”-ഡി.സി.പി വിവേക് യാദവ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.