ചെന്നൈ: തമിഴ്നാട്ടിൽ ഐടി ജീവനക്കാരിയായ യുവതിയെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തിയ ട്രാൻസ്ജെൻഡർ അറസ്റ്റിൽ. മധുര സ്വദേശിനിയായ ആർ.നന്ദിനിയെന്ന 27 കാരിയെ കൊലപ്പെടുത്തിയ കേസിൽ മഹേശ്വരിയെന്ന വെട്രിമാരൻ (26) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ശനിയാഴ്ച വൈകിട്ടോടെ തലമ്പൂരിനടുത്ത് പൊൻമാറിലെ ആളൊഴിഞ്ഞ പ്രദേശത്തുവെച്ചാണ് കൊലപാതകം നടന്നത്. പ്രണയബന്ധത്തിൽ നിന്നും നന്ദിനി പിന്മാറിയതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
നന്ദിനിയും മഹേശ്വരിയും മധുരയിൽ ഒരേ സ്കൂളിലാണു പഠിച്ചിരുന്നത്. പിന്നീട് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെയാണു മഹേശ്വരി വെട്രിമാരനായത്. ഇരുവരും 8 മാസമായി തുരൈപ്പാക്കത്തെ ഐടി സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു. നന്ദിനിയുടെ ജന്മദിനമായിരുന്ന 23ന് അപ്രതീക്ഷിത സമ്മാനം നൽകാമെന്നു പറഞ്ഞു വിളിച്ചുവരുത്തിയ ശേഷമാണ് ക്രൂരകൃത്യം . കഴുത്തിലും കൈകളിലും കാലുകളിലും ബ്ലേഡ് കൊണ്ട് ആഴത്തിൽ മുറിവും പൊള്ളലുമേറ്റ നിലയിൽ നന്ദിനിയെ 23ന് രാത്രിയാണ് പരിസരവാസികൾ കണ്ടെത്തിയത്. പൊലീസെത്തി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും വൈകാതെ മരിച്ചു. ഇതിന്റെ തലേന്ന് ശനിയാഴ്ച ഒരിക്കൽ കൂടി കാണണമെന്നും ഒരു സർപ്രൈസ് സമ്മാനമുണ്ടെന്നും പറഞ്ഞാണ് വെട്രിമാരൻ നന്ദിനിയെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് വിളിച്ചുകൊണ്ടുവന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.