കോഴിക്കോട് കൊടുവള്ളിയിൽ തിന്നറുമായി പോവുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. പഴയ ആർടിഒ ഓഫീസിന് സമീപമാണ് സംഭവം. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്.
അപകടത്തിൽ ടാങ്കറിന് ചോർച്ചയുണ്ടായി എണ്ണ റോഡിൽ പടർന്നു. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി ലോറി മാറ്റാനുള്ള ശ്രമം തുടരുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.