ജെ.സി.ഐ മാവൂരിന്റെ വാർഷിക ജനറൽ ബോഡി യോഗം ചെറൂപ്പ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ചടങ്ങിൽ കാലിക്കറ്റ് ലൈവ് റസ്റ്റോറന്റ് ശ്യംഗലയുടെ ഡയറക്ടർ എം.ഷാജി യ്ക്ക് മികച്ച യുവ സംരംഭകനുള്ള പുരസ്കാരം സമ്മാനിച്ചു. ജെ.സി.ഐ മാവൂർ പ്രസിഡന്റ് JFM ബിജീഷ് മരുതോളിയുടെ അധ്യക്ഷതയിൽ ചേർന്ന വാർഷിക യോഗം സോൺ ഓഫീസർ JFM സനീഷ്.പി മുഖ്യാതിഥിയായി ഉത്ഘാടനം നിർവഹിച്ചു.
മികച്ച നേട്ടങ്ങൾ കൈവരിച്ച അംഗങ്ങളുടെ മക്കൾക്ക് പുരസ്കാരങ്ങൾ നൽകി. JFM അനൂപ്. ടി,
JFD റഷീദലി.പി, JFM ശ്രീജിത്ത്.ടി, JFM ഖാലിദ് ഇ.എം, JCI Sen നജീബ് സി.എം, JFM ബിസ്മില്ലാ ബീഗം, JC ആനന്ദ് ആന്റോ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ക്രിസ്തുമസ് പുതുവൽസരാഘോഷവും കലാ പരിപാടികളും നടന്നു. പ്രോഗ്രാം ഡയറക്ടർ JC ഹരീഷ് കുമാർ സ്വാഗതവും സെക്രട്ടറി JC.ബിജു കാരോട്ടിൽ നന്ദിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.