ബെംഗളൂരു: കര്‍ണാടകയിലെ ബെലഗാവിയിൽ കുട്ടികള്‍ വീട്ടുമുറ്റത്തുനിന്ന് പൂക്കള്‍ പറിച്ചതിന് അങ്കണവാടി വർക്കറായ സ്ത്രീയുടെ മൂക്ക് അറുത്തുമാറ്റി വീട്ടുടമ. അങ്കണവാടി വർക്കർ സുഗന്ധ മോറെയെ (50) ഗുരുതരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അങ്കണവാടിയിലെ ചില കുട്ടികള്‍ കളിക്കുന്നതിനിടെ സമീപത്തെ വീട്ടുമുറ്റത്തുനിന്ന് പൂക്കള്‍ പറിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ കല്യാണ്‍ മോറെ എന്ന വീട്ടുടമ കുട്ടികളെ ആക്രമിക്കാൻ ശ്രമിച്ചു. കുട്ടികളെ ആക്രമണത്തിൽനിന്ന് രക്ഷിക്കുന്നതിന് ഓടിയെത്തിയ സുഗന്ധയെ ഇയാൾ അരിവാള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സുഗന്ധയുടെ മൂക്കിന്റെ ഭാഗം മുറിഞ്ഞുപോയി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.