കരുനാഗപ്പള്ളിയിൽ കാരൂർകടവ് പാലത്തിന്റെ ഭാഗത്ത് പള്ളിക്കലാറിൽ ചാടിയ തൊടിയൂർ മുഴങ്ങോടി പുത്തൻതറയിൽ സജ ഫാത്തിമയുടെ (15) മൃതദേഹം ലഭിച്ചു. ബുധൻ രാവിലെയാണ് സജ ഫാത്തിമയെ കാണാതായത്. രാവിലെ സമീപത്ത് ട്യൂഷനു പോകാൻ വീട്ടിൽനിന്ന് ഒരുങ്ങി ഇറങ്ങിയതായിരുന്നു. റോഡിന്റെ വശത്ത് സജ ഫാത്തിമയുടെ സൈക്കിളും ചെരിപ്പും ഇരിക്കുന്നതു കണ്ട് സമീപത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് സംഭവം വ്യക്തമായത്.
തുടർന്ന്, കരുനാഗപ്പള്ളിയിൽനിന്ന് അഗ്നിരക്ഷാസേനയും കൊല്ലത്തുനിന്ന് സ്കൂബ ടീമും പ്രദേശത്തുള്ളവരുമൊക്കെ പള്ളിക്കലാറിന്റെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ആദ്യദിവസം കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നലെ രാവിലെ വീണ്ടും നടത്തിയ തിരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മരിക്കാൻ പോകുന്നതിനു മുൻപ് കത്തെഴുതി വച്ചിരുന്നുവെന്ന് പൊലീസ് . വരാൻ പോകുന്ന എസ്എസ്എൽസി പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കയാണ് മരിക്കാൻ പ്രേരിപ്പിച്ചതെന്ന് കുറിപ്പിൽ പറയുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









