ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പശുക്കൾക്ക് അജ്ഞാത രോഗം പിടിപെട്ടതായി കണ്ടെത്തൽ. താമല്ലാക്കൽ വടക്ക് സ്വദേശിനി ഭാമിനിയുടെ മൂന്നു പശുക്കളാണ് ഒരാഴ്ചക്കിടെ ചത്തുപോയത്. വയർ വീർത്ത് പശുക്കൾ ചത്തു വീഴുന്നുവെന്ന് ഉടമ വ്യക്തമാക്കുന്നു.
ഇവരുടെ മറ്റ് അഞ്ച് പശുക്കൾക്കും ഇതേ രോഗം പിടിപ്പെട്ടിരിക്കുകയാണ്. തുടർന്ന് പരിശോധന നടത്തിയിട്ട് റിപ്പോർട്ട് കിട്ടിയില്ലെന്നും ഇവർ വ്യക്തമാക്കി.കൂടാതെ പ്രദേശത്ത് മറ്റു പശുക്കൾക്കും ഇതേ രോഗലക്ഷണം കണ്ടുവരുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









