കാണ്‍പൂർ: ഉത്തർ പ്രദേശിൽ എംസിഎ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് പൊലീസ് ഹെഡ് കോണ്‍സ്റ്റബിളടങ്ങുന്ന സംഘം. കഴിഞ്ഞ വർഷം ഒക്ടോബറിൽ കൊലപാതക ശ്രമത്തിന് വിദ്യാർത്ഥിക്കെതിരെ ഹെഡ് കോണ്‍സ്റ്റബിളിന്റെ പരാതിയിൽ കേസെടുത്തിരുന്നു. ഈ കേസിനെ തുടർന്നുള്ള സംഭവ വികാസങ്ങളിലാണ് 23കാരനായ ആയുഷ് ദ്വിവേദിയെ അക്രമി സംഘം തട്ടിക്കൊണ്ടു പോയത്. മുന്‍ വൈരാഗ്യത്തിന്റെ പേരിലായിരുന്നു അതിക്രൂരമായ ആക്രമണം
കാണ്‍പൂരിലെ സിവിൽ ലൈനിൽ ഒരാളെ കാണാനെത്തിയ 23കാരന്റെ സംഘം തട്ടിക്കൊണ്ട് പോവുകയായിരുന്നു. വാഹനത്തിൽ അഞ്ച് കിലോമീറ്ററോളം അകലെയുള്ള കോപ്പർഗഞ്ചിലെത്തിച്ചായിരുന്നു അക്രമം. കോപ്പർഗഞ്ചിലെ റെയിൽ വേ ട്രാക്കിന് അരികെ എത്തിച്ച 23കാരനെ വസ്ത്രങ്ങളഴിച്ച ശേഷം സംഘം മർദ്ദിക്കുകയായിരുന്നു. ക്രൂരമർദ്ദനത്തിനിടെ യുവാവിന്റെ വായിൽ സംഘത്തിലുള്ളവർ മൂത്രമൊഴിച്ചതായാണ് ആരോപണം. അക്രമികളുടെ ചെരുപ്പ് യുവാവിനോട് നാവ് കൊണ്ട് വൃത്തിയാക്കിപ്പിക്കുകയും ചെയ്തതായാണ് പരാതി. പൊലീസുകാരന്റെ മകനും കൂട്ടാളികളും ചേർന്നാണ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയതെന്നാണ് സൂചന.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.