പനജി : ഗോവയിലെ ഹോട്ടലില്‍ നാലുവയസ്സുകാരനെ അമ്മ കൊലപ്പെടുത്തിയത് തലയണകൊണ്ട് ശ്വാസംമുട്ടിച്ച്. തലയണ മുഖത്ത് അമര്‍ത്തി ശ്വാസംമുട്ടിച്ചാണ് പ്രതി മകനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളില്ലെന്നും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
ബെംഗളൂരുവിലെ എ.ഐ. സ്റ്റാര്‍ട്ടപ്പായ ‘മൈന്ഡ്ഫുള് എ.ഐ. ലാബി’ന്റെ സി.ഇ.ഒ.യായ സുചന സേത്ത്(39) ആണ് നാലുവയസ്സുള്ള മകനെ ഹോട്ടല്‍മുറിയില്‍വെച്ച് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയശേഷം കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി കര്‍ണാടകയിലേക്ക് കടന്ന യുവതിയെ ചിത്രദുര്‍ഗയില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവിടെനടത്തിയ പ്രാഥമിക പരിശോധനയിലാണ് ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലെത്തിയത്. കുഞ്ഞിന്റെ മുഖവും നെഞ്ചും ചീര്‍ത്തനിലയിലായിരുന്നു. ശ്വാസംമുട്ടിച്ചത് കാരണമാണ് ഇതുസംഭവിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. കുഞ്ഞിന്റെ മൂക്കില്‍നിന്ന് ചോരയൊലിച്ചിരുന്നതായും മൃതദേഹം പരിശോധിച്ച ഡോക്ടര്‍ വെളിപ്പെടുത്തി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.