ബെംഗളുരു: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സ തേടിയ ബിനീഷ് കോടിയേരി ആശുപത്രി വിട്ടു. ബെംഗളുരു മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ തന്നെ ബിനീഷിനെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടര മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമാണ് ബിനീഷിനെ വീണ്ടും ഇ.ഡി ഓഫീസിലേക്ക് കൊണ്ടുപോയത്.
ചോദ്യം ചെയ്യലിന്റെ ഭാഗമായി ദീര്‍ഘനേരം ഇരുന്നതാകാം നടുവേദനയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ബിനീഷില്ലെന്നും വിവരമുണ്ട്. ബിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് അറിഞ്ഞ് സഹോദരന് ബിനോയ് കോടിയേരിയും അഭിഭാഷകരും സ്ഥലത്തെത്തിയിരുന്നു.
ഇവര്‍ ബിനീഷിനെ കാണാന്‍ ശ്രമിച്ചെങ്കിലും ഇ.ഡി അതിന് അനുമതി നല്‍കിയില്ല.ഇതിനിടെ ബിനീഷിനെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന ആരോപണവുമായി അഭിഭാഷകര്‍ രംഗത്തെത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.