തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി കടുപ്പിച്ച് പോലീസ്. രാഹുലിനെതിരെ പൊതുമുതല്‍ നശിപ്പിച്ച കുറ്റം ചുമത്തി മൂന്നുകേസുകള്‍ കൂടിയെടുത്തു. റിമാന്‍ഡില്‍ ആയതിനാല്‍ ജില്ലാ ജയിലിലെത്തി പോലീസ് രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസും മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസുമാണ് പുതുതായി ചുമത്തിയിരിക്കുന്നത്.
രാഹുലിന്റെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് ആ നീക്കം. മൂന്ന് കേസുകളില്‍ റിമാന്‍ഡ് ചെയ്യാനായി രാഹുലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍നിന്നാണ് രാഹുലിനെ ആദ്യം അറസ്റ്റ് ചെയ്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.