തൃശൂർ: തൃശ്ശൂരിൽ ആന ഇടഞ്ഞതിനെ തുടർന്ന് സംഗീതജ്ഞനടക്കം നാല് പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ കൈപ്പറമ്പ് പുത്തൂർ തിരുവാണിക്കാവ് ക്ഷേത്രത്തിലാണ് സംഭവം. കച്ചവടക്കാരുടെ തട്ടുകടകൾ ആന തകർത്തു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി.
ക്ഷേത്രത്തിലെ എഴുന്നെള്ളിപ്പിനെത്തിച്ച ശബരിനാഥ് എന്ന ആനയാണ് ഇടഞ്ഞോടി പരിഭ്രാന്തി സൃഷ്ടിച്ചത്. ആനയുടെ പരാക്രമം കണ്ട് ഭയന്ന് ഓടുന്നതിനിടെയാണ് നാല് പേര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.