തിരുവനന്തപുരം:ഹൗസ് ബോട്ടുകൾക്ക് ആവശ്യമായ വ്യവസ്ഥകൾ പാലിച്ച് ഹൗസ് ബോട്ടുകൾ രജിസ്റ്റർ ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ആലപ്പുഴ ടൂറിസം മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര ബോട്ടുകൾ രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി തലത്തിൽ തീരുമാനിക്കാം. നിബന്ധനകൾക്ക് വിധേയമായി ശിക്കാര ബോട്ടുകൾ രജിസ്റ്റർ ചെയ്യാം. ബോട്ടുകളെ തരം തിരിക്കണം. അനധികൃത ഹൗസ് ബോട്ടുകൾ സർവീസ് നടത്താൻ അനുവദിക്കരുത്. നിലവിൽ സർവീസിലുള്ളവരെ റഗുലറൈസ് ചെയ്യണം.
അതെ സമയം ഹൗസ് ബോട്ടുകളിലെ മാലിന്യം തള്ളലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടുണ്ട്. മാലിന്യ സംസ്ക്കരണ കേന്ദ്രങ്ങൾ അതത് സ്ഥലത്ത് തന്നെ ഉണ്ടാക്കാണം. ടൂറിസ്റ്റുകൾക്ക് ഒരു തരത്തിലുള്ള വിഷമവും ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നല്ല വേഷവും മാന്യമായ പെരുമാറ്റവും ഉറപ്പാക്കണം. ഹൗസ് ബോട്ട് ജീവനക്കാർക്ക് യൂണിഫോം ഏർപ്പെടുത്താവുന്നതാണ്. ആവശ്യമായ പരിശീലനവും നൽകണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.