നായർക്കുഴി : പഠനനിലവാരത്തിലും ഭൗതിക സാഹചര്യങ്ങളിലും മികവിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്ന നായർകുഴി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് രാജ്യസഭാ എം.പി എളമരം കരീം അനുവദിച്ച സ്കൂൾ ബസ്സിന്റെ താക്കോൽദാനം ജനുവരി 27ന് രാവിലെ 10 മണിക്ക് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ എളമരം കരീം എംപി നിർവഹിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കൂടാതെ ഗണിതം ലളിതമാക്കുന്നതിനു വേണ്ടി എസ് എസ് കെ അനുവദിച്ച 2 ലക്ഷം ഉപയോഗിച്ച് നിർമ്മിച്ച കേരളത്തിലെ രണ്ടാമത്തെ ഗണിത പാർക്കിന്റെ ഉദ്ഘാടനവും എളമരം കരീം എംപി നിർവഹിക്കും. വിദ്യാർത്ഥികൾക്ക് കളിയിലൂടെ ഗണിതം പഠിക്കാൻ സഹായിക്കുന്നതാണ് ഗണിത പാർക്ക്. വിദ്യാർഥികൾ ഗണിത പഠനം ഇഷ്ടപ്പെടുന്നതിനും ഗണിത ക്ലാസുകൾ ആനന്ദകരമാക്കുന്നതിനും ഇതുകൊണ്ട് കഴിയും. വിദ്യാർഥികളുടെ കഴിവുകൾ തിരിച്ചറിയുന്നതിനുള്ള ടാലന്റ് ലാബായും ഇത് പ്രവർത്തിക്കും. പ്രൈമറി തലത്തിലെ കുട്ടികള്‍ മുതല്‍ ഗണിത പഠനം ജനകീയവത്കരിക്കുന്നതിനും കൂടുതല്‍ ആനന്ദകരമാക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനുമാണ് ഗണിത പാര്‍ക്കുകള്‍.
ചടങ്ങിൽ ജില്ല, കലാകായിക, ശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്കുള്ള അനുമോദനവും മുൻ പിടിഎ കമ്മറ്റിക്കുള്ള അനുമോദനവും നടക്കും. കൂടാതെ സംസ്കൃതം സ്കോളർഷിപ്പ് നേടിയവർക്കുള്ള അനുമോദനവും നടക്കും. അഡ്വ പിടിഎ റഹീം എംഎൽഎ അധ്യക്ഷത വഹിക്കും. കോഴിക്കോട് ഡി പി സി എസ് എസ് കെ ഡോ:എ.കെ. അബ്ദുൽ ഹക്കീം, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ, മറ്റ് ജനപ്രതിനിധികൾ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കുമെന്നും വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വാർത്ത സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ എൻ പി ഷാജി, ഹെഡ്മിസ്ട്രസ് പി.മീന, പിടിഎ പ്രസിഡണ്ട് പ്രസാദ് ആലുങ്ങൽ, റീന മാണ്ടിക്കാവിൽ ശ്രീകല പ്രമോദ്, വി സന്തോഷ്, എം പ്രകാശൻ തുടങ്ങിയവർ സംബന്ധിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.