കോഴിക്കോട്: അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാർത്ഥിനി. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാണ് വിദ്യാർത്ഥിനി നല്കിയ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെതിരെ കേസെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രൊഫസർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മെഡിസിൻ വിഭാഗം അദ്ധ്യാപകനാണ് ഇയാള്‍.
2022 മുതല്‍ വിവാഹ വാഗ്ദാനം നല്കി പീഡനത്തിന് ഇരയാക്കിയെന്നാണ് വിദ്യാർത്ഥിനി ആരോപിക്കുന്നത്. യുവതിയുടെ പരാതിയിന്മേല് അന്വേഷണം ആരംഭിച്ചതായി മെഡിക്കല്‍ കോളേജ് പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. വിവാഹ വാഗ്ദാനം നല്കി പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് യുവതി നല്കിയ പരാതിയില്‍ പറയുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.