മലപ്പുറം : അരീക്കോട് ജിലു മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റ് ശ്രദ്ധേയമായി. അരീക്കോട് എസ് ഐ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.
വിഭവസമൃദ്ധമായ ഇരുപതിൽ നാടൻ പലഹാരങ്ങൾ ഫെസ്റ്റിൽ അണിനിരന്നു. കോഴിക്കോടൻ ദം ബിരിയാണിയും നാടൻ കപ്പയും ചമ്മന്തിയും ഫെസ്റ്റിൽ വളരെ അധികം ശ്രദ്ധ നേടിയെടുത്തു.
ബ്രാഞ്ച് പ്രിൻസിപ്പൾ ഡോ.ഫാബ്ന വൈസ് പ്രിൻസിപ്പൾ മുഷൽ,മറ്റു സ്റ്റാഫ് അംഗങ്ങളായ നൗഷിദ, ആശ്മിത എന്നിവരും ഫെസ്റ്റിൽ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.