കോഴിക്കോട്: കൂടരഞ്ഞി മരംഞ്ചാട്ടിയില് മർകസ്സ് അനാഥാലയത്തിന് സമീപം പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മറിഞ്ഞ് വഴിയാത്രക്കാരന് ദാരുണാന്ത്യം. വാനിന് മുന്നില്‍പ്പെട്ട കാക്കിരി മൊയ്ദീൻ (68) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. കക്കാടംപൊയില്‍ ഭാഗത്തുനിന്ന് മരം കയറ്റി വരുകയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ പറമ്ബിലേക്ക് മറിയുകയായിരുന്നു. പിക്കപ്പ് വാനില്‍ അമിതഭാരം കയറ്റിയിരുന്നുവെന്നാണ് വിവരം. ഡ്രൈവർ മാത്രമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.
പിക്കപ്പ് വാൻ ഇടിച്ച് മൂന്ന് കാറുകളും ഭാഗികമായി തകർന്നു. വാനിലുണ്ടായിരുന്ന ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. യാത്രക്കാർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.