മെഡിക്കൽ കോളജ്: പൂവാട്ട്പറമ്പിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന 55 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. പൂവാട്ടുപറമ്പിൽ വെച്ചാണ് ഇവർ പൊലീസിന്റെ പിടിയിലായത്. ചാത്തമംഗലം ചൂലൂർ നെല്ലിക്കോട് പറമ്പിൽ കൃഷ്‌ണൻനായരുടെ മകൻ മുരളീധരൻ (45) കാസർക്കോട് കാഞ്ഞങ്ങാട് സ്വദേശി ജോൺസൺ പി പി (58) എന്നിവരാണ് ഇന്ന് രാവിലെ പൊലീസിന്റെ പിടിയിലായത്.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സംഘവും മെഡിക്കൽ കോളേജ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ആന്ധ്രയിൽ നിന്ന് കടത്തികൊണ്ട് വന്നതാണ് കഞ്ചാവ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







