നെടുമ്പാശ്ശേരി: വിദേശത്ത് നിന്ന് കടത്തികൊണ്ടുവന്ന 33 ലക്ഷം രൂപയുടെ കഞ്ചാവ് കൊച്ചി വിമാനത്താവളത്തിൽ നിന്നും പിടികൂടി.
ബാങ്കോക്കിൽ നിന്നും എത്തിയ വയനാട് സ്വദേശി ഡെന്നിയുടെ പക്കൽ നിന്നുമാണ് കസ്റ്റംസ് 3.299 കിലോ കഞ്ചാവ് പിടികൂടിയത്. ചെക്ക്-ഇൻ ബാഗേജിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. മൊത്തം എട്ട് പാക്കറ്റ് കഞ്ചാവുണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.