മാവൂർ : കേന്ദ്ര സർക്കാർ കേരളത്തോട് കാട്ടുന്ന അവഗണനക്കെതിരെയും സാമ്പത്തിക ഉപരോധത്തിനുമെതിരെയും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഡല്‍ഹി – ജന്ദർ മന്ദറിൽ നടത്തിയ പ്രതിഷേധ മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് എൽ.ഡി.എഫ് നേതൃത്വത്തിൽ മാവൂരിൽ ബഹുജന സദസ് സംഘടിപ്പിച്ചു. പരിപാടി യുവജനതാദൾ സംസ്ഥാന പ്രസിഡണ്ട് ഡോ. സി. കെ. ഷമീം ഉദ്ഘാടനം ചെയ്തു.
കെ. ദിവാകരൻ അധ്യക്ഷത വഹിച്ചു. കെ. ജി. പങ്കജാക്ഷൻ, നരേന്ദ്ര ബാബു, എ. സി. അജയ്, ടി. കെ. മുരളീധരൻ, പുതുക്കുടി സുരേഷ്, പ്രേമനാഥൻ, പി. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










