കോടഞ്ചേരി:കോടഞ്ചേരി പഞ്ചായത്തിന്റെ 2024 -25 സാമ്ബത്തിക വർഷത്തെ വാർഷിക ബജറ്റ് പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്ബകശേരിയുടെ അധ്യക്ഷതയില്‍ ചേർന്ന ഭരണസമിതി യോഗത്തില്‍ വൈസ് പ്രസിഡന്റ് ചിന്ന അശോകൻ അവതരിപ്പിച്ചു. 40.42 കോടി രൂപയുടെ വാർഷിക ബജറ്റാണ് അവതരിപ്പിച്ചത്.
വയോജന സൗഹൃദം, ഭിന്നശേഷി സൗഹൃദം, ബാല സൗഹൃദം, കാർബണ്‍ ന്യൂട്രല്‍ പ്രോഗ്രാം, ഗ്രാമീണ ടൂറിസം പ്രോത്സാഹനം, കാർഷിക മേഖലയുടെ വൈവിധ്യവത്കരണം, അർഹരായ മുഴുവൻ കുടുംബങ്ങള്‍ക്കും സ്വന്തമായുള്ള ഭവനം, ജലജീവൻ പദ്ധതിയിലൂടെ മുഴുവൻ കുടുംബങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുൻനിർത്തിയുള്ള ബജറ്റിനാണ് പഞ്ചായത്ത് ഭരണസമിതി യോഗം അംഗീകാരം നല്‍കിയത്.
ഓപ്പണ്‍ ജിം സ്ഥാപിക്കല്‍-അഞ്ച് ലക്ഷം, ഹാപ്പിനസ് പാർക്ക് നിർമാണം-പത്ത് ലക്ഷം,നെല്ലിപ്പൊയില്‍ മൈക്കാവ് വയോജന കേന്ദ്രങ്ങളുടെ നിർമാണം-20 ലക്ഷം, വനിതകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് സ്കൂട്ടർ സബ്സിഡി-20 ലക്ഷം, തെങ്ങ് കൃഷി വികസനം-20 ലക്ഷം, ഇടവിള കൃഷി-ആറ്ലക്ഷം, പാലിന് സബ്സിഡി-30 ലക്ഷം, പോത്തുകുട്ടി ഗ്രാമം മുട്ട ഗ്രാമം പദ്ധതികള്‍ക്ക് 15 ലക്ഷം,
മുഴുവൻ അങ്കണവാടികളും ക്രാഡില്‍ അങ്കണവാടികളാക്കി ഉയർത്താൻ പത്ത് ലക്ഷം, പതങ്കയം ടൂറിസം ഡെസ്റ്റിനേഷൻ അഭിവൃദ്ധിപ്പെടുത്തല്‍ ഒരു കോടി രൂപ, തുഷാരഗിരി കേന്ദ്രമാക്കി ഹണി മ്യൂസിയം സ്ഥാപിക്കല്‍-പത്ത് ലക്ഷം, വനിതകള്‍ക്കും വിദ്യാർഥികള്‍ക്കും കളരിപ്പയറ്റ്, കരാട്ടെ, യോഗ പരിശീലനം-അഞ്ച് ലക്ഷം,
ഭിന്നശേഷി കുടുംബങ്ങള്‍ക്ക് അധിക വരുമാനം നല്‍കുന്നതിനുള്ള പദ്ധതികള്‍ ആരംഭിക്കുന്നതിന് 20 ലക്ഷം, മുഴുവൻ സ്കൂളുകളിലും ശുചിത്വ സൗകര്യങ്ങള്‍ ഒരുക്കല്‍-30 ലക്ഷം, തെരുവു വിളക്കുകള്‍ സ്ഥാപിക്കല്‍-പത്ത് ലക്ഷം , വരുമാനദായകമായ സംരംഭങ്ങള്‍ ആരംഭിക്കല്‍ ജലസേചനം,
മൃഗ പരിപാലനം എന്നിവക്കായി ഏഴ് കോടി, പൊതുക്കുള നിർമാണം-20 ലക്ഷം, ആഴ്ച ചന്ത നടത്തിപ്പിനാവശ്യമായ ബില്‍ഡിംഗ് നിർമാണം-35 ലക്ഷം, ലൈഫ് ഭവന പദ്ധതിക്കായി ഒരുകോടി രൂപ വാർഷിക പദ്ധതി വിഹിതത്തില്‍ നിന്നും മാറ്റിവയ്ക്കുകയും 5.5 കോടി രൂപ ഭവന നിർമാണത്തിനായും വകയിരുത്തി. 40.42 കോടി രൂപ വരവും 39.75 കോടി രൂപ ചെലവും 66.30 ലക്ഷം രൂപ മിച്ചം ഉള്ള ബജറ്റാണ് കോടഞ്ചേരി പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.