മുംബൈ: വിവാഹാഭ്യർത്ഥന നിരസിച്ച 25കാരിയുടെ കഴുത്ത് ബ്ലേഡ് വച്ച് അറുത്ത് 44കാരൻ. മുംബൈയിലെ കാലാചോകി മേഖലയിൽ ആണ് ആക്രമണം നടന്നത്. വിവാഹാഭ്യർത്ഥന നിരാകരിച്ചതിലൂടെ അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു 44കാരന്റെ ക്രൂരത. പരശുറാം നഗർ സ്വദേശിയായ 44കാരൻ ഡ്രൈവറായാണ് ജോലി ചെയ്യുന്നത്.
രണ്ട് സഹോദരന്മാർക്കൊപ്പമാണ് 25കാരി താമസിച്ചിരുന്നത്. ഒരു വർഷത്തോളമായി യുവതിയും 44കാരനും പരിചയത്തിലായിരുന്നു. യുവതിയെ വിവാഹം ചെയ്യണമെന്ന് 44കാരൻ അഗ്രഹം പ്രകടിപ്പിച്ചിരുന്നു. യുവതി ഇക്കാര്യം തിങ്കളാഴ്ച നിരസിച്ചിരുന്നു ഇതിൽ പ്രകോപിതനായാണ് 44കാരൻ യുവതിയുടെ കഴുത്ത് ബ്ലേഡ് വച്ച് അറുത്തത്. യുവതിയുടെ നിലവിളി കേട്ടെത്തിയ അയൽക്കാർ യുവതിയെ ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ് യുവതി. അതേസമയം അയൽവാസികളെത്തിയതോടെ സ്ഥലത്ത് നിന്ന് 44കാരൻ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.