തൃശൂരിൽ പഴയന്നൂരില്‍ നൂറുഗ്രാം എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കള്‍ എക്സൈസിന്റെ പിടിയിൽ . ആലുവ സ്വദേശികളായ നിധിന് ജേക്കബ് (26) വിഷ്ണു കെ.ദാസ് (26) ഷാഫി (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ബെംഗളൂരുവില്‍നിന്ന് എം.ഡി.എം.എ. കടത്തിക്കൊണ്ടുവരുന്നതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയപാതയിലെ കുതിരാനില്‍ വാഹനപരിശോധന നടത്തുന്നതിനിടെയാണ് പ്രതികള്‍ കാറിലെത്തിയത്. എന്നാല്‍, എക്സൈസ് സംഘം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും പ്രതികള്‍ വാഹനവുമായി പാഞ്ഞു. തുടര്‍ന്ന് എക്സൈസ് സംഘം കിലോമീറ്ററുകളോളം പിന്തുടര്ന്ന് പഴയന്നൂരില്‍വെച്ചാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.