കൂടുതൽ ലാഭം വാഗ്ദ്ധാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകൾക്കായി ടെലിഗ്രാം വ്യാപകമായി ഉപയോഗിക്കുന്നു. സോഷ്യൽ മീഡിയ വഴി ടെലിഗ്രാം ഗ്രൂപ്പുകളിൽ ചേരാൻ തട്ടിപ്പുകാർ ഇരകളെ പ്രോത്സാഹിപ്പിക്കുന്നു.തുടർന്ന് ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് ലഭിച്ച ലാഭത്തെ കുറിച്ചും മറ്റും പറയേണ്ടിവരും. പണം ലഭിച്ചെന്ന് തെളിയിക്കുന്ന സ്ക്രീൻഷോട്ടുകളും ഇവർ പങ്കുവെക്കും. പക്ഷേ ആ ഗ്രൂപ്പിൽ നിങ്ങളൊഴികെ എല്ലാവരും തട്ടിപ്പുകാരാണെന്ന് അറിയില്ല
തുടർന്ന് ഏതെങ്കിലും വ്യാജ വെബ്സൈറ്റ് കാണിച്ച് നിക്ഷേപം നടത്താൻ ആവശ്യപ്പെടുന്നു. മിക്ക തട്ടിപ്പുകളും ഏതാണ്ട് ഇതുപോലെയാണ് . തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്കുപോലും തട്ടിപ്പുകാർ അമിത ലാഭം നൽകും. ഇതോടെ തട്ടിപ്പുകാരിൽ ഇരകൾക്ക് കൂടുതൽ വിശ്വാസമാകും. പിന്നീട് നിക്ഷേപിച്ചതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി സ്ക്രീൻഷോട്ട് നൽകും. എന്നാൽ ഇത് സ്ക്രീൻഷോട്ട് മാത്രമാണെന്നും പിൻവലിക്കാൻ ആകില്ലെന്നും നിക്ഷേപകർക്ക് വൈകിയാണ് മനസിലാകുന്നത് . അതുകൊണ്ട് തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് തട്ടിപ്പിന് ഇരയാകാതെ വിവേകത്തോടെ പെരുമാറുന്നതാണ്. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം GOLDEN HOUR തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.