കൊട്ടിയൂർ ; കണ്ണൂരിൽ പന്നിയാംമലയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ ഇറങ്ങിയ കടുവയെ കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. ഇന്നു പുലർച്ചെയാണ് കടുവ കുടുങ്ങിയത്. റബര്‍ ടാപ്പിങ്ങിനു പോയ പുളിമൂട്ടിൽ സിബി എന്ന യുവാവാണ് കടുവയെ കണ്ടത്.
വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കടുവയെ ഉടൻ മയക്കുവെടി വയ്ക്കും. കഴുത്തിൽ കമ്പി കുടുങ്ങിയ നിലയിലാണ് കടുവയുള്ളതെന്നാണ് വിവരം. ജനവാസമേഖലയോടു ചേർന്ന് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കടുവയുള്ളത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










