ബെംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല. ബിനീഷിന്റെ കസ്റ്റഡി കാലാവധി കോടതി നീട്ടി. ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു.
10 ദിവസത്തേക്കാണ് ബിനീഷിനെ ഇഡി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 5 ദിവസത്തേക്ക് കൂടിയാണ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. ഇതോടെ ശനിയാഴ്ച വരെ ഇഡിയുടെ കസ്റ്റഡിയില്‍ ബിനീഷ് തുടരും. ബെംഗളൂരു സിറ്റി സെഷന്‍സ് കോടതിയുടേതാണ് വിധി.
അതേസമയം തനിക്ക് കടുത്ത ശാരീരിക അവശതകള്‍ ഉളളതായി ബിനീഷ് കോടിയേരി കോടതിയില്‍ അറിയിച്ചു. ചോദ്യം ചെയ്യലിനിടെ പത്ത് തവണ ഛര്‍ദ്ദിച്ചെന്നും ബിനീഷ് പറഞ്ഞു.
രണ്ട് ദിവസം ബിനീഷിന്റെ ആരോഗ്യസ്ഥിതി മോശമായ പശ്ചാത്തലത്തില്‍ ചോദ്യം ചെയ്യുന്നത് നടന്നില്ലെന്ന് ഇഡി ഉദ്യോഗസ്ഥര്‍ കോടതിയെ അറിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









