തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ സിംഹത്തിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. രാജസ്ഥാനിലെ അൽവാർ ബൻസൂർ സ്വദേശിയായ പ്രഹ്ലാദ് ഗുജ്ജാർ (34) ആണ് സിംഹത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
സിംഹങ്ങളുടെ കൂടുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്തിയപ്പോള്‍, ഇയാള്‍ സെല്‍ഫിയെടുക്കാന്‍ വേണ്ടി ചുറ്റുമതില്‍ ചാടിയിറങ്ങുകയായിരുന്നുവെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട സുരക്ഷ ജീവനക്കാരന് പ്രഹ്ലാദിനെ വിളിച്ച് മുന്നറിയിപ്പ് നല്‍കിയെങ്കിലും, ഇയാള്‍ കൂടിന് സമീപത്തേക്ക് ചെല്ലുകയായിരുന്നു. ഇതിനിടെ ചാടി വീണ ആണ് സിംഹം പ്രഹ്ലാദിന്റെ കഴുത്തിന് പിടിച്ച് വലിച്ചു കീറുകയായിരുന്നു. സിംഹത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇയാള്‍ സമീപത്തെ മരത്തില്‍ കയറാന്‍ നോക്കിയെങ്കിലും ശ്രമം വിഫലമായി. തുടര്‍ന്ന് സിംഹം പ്രഹ്ലാദിനെ ഏകദേശം 100 മീറ്റര്‍ ചുറ്റളവില്‍ വലിച്ചിഴച്ചു. ഓടിയെത്തിയ സുരക്ഷ ജീവനക്കാര്‍ സിംഹത്തെ ശബ്ദങ്ങള്‍ ഉയര്‍ത്തി കൂട്ടിലേക്ക് ഓടിച്ചുകയറ്റി. ഉടന്‍ തന്നെ പ്രഹ്ലാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.