ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുകളിൽ പ്രതിയായ എം സി കമറുദ്ദീൻ എംഎൽഎയെ തള്ളി യുഡിഎഫ് നേതൃത്വവും. ജാഗ്രത കുറവുണ്ടായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. നിക്ഷേപകരുടെ ബാധ്യത തീർക്കുന്ന കാര്യം പാർട്ടി ഏറ്റെടുത്തിട്ടില്ലെന്ന് ലീഗ് നേതൃത്വവും അറിയിച്ചതോടെ കമറുദ്ദീൻ കൂടുതൽ ഒറ്റപ്പെടുകയാണ്.
തട്ടിപ്പിനെ തുടർന്ന് പാർട്ടിക്കും മുന്നണിക്കുമുണ്ടായ തിരിച്ചടി മറികടക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് കമറുദ്ദീനെതിരെ നടപടി വേണമെന്നാണ് കോൺഗ്രസിന്റെ നിലപാട്. രാജി ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന് ആരെയും സംരക്ഷിക്കില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി
ആറ് മാസത്തിനകം നിക്ഷേപകരുടെ പണം തിരികെ നൽകുമോയെന്ന ചോദ്യത്തിന് കമറുദ്ദീനും മറുപടിയുണ്ടായില്ല. കാസർകോട്, കണ്ണൂർ ജില്ലകളിലായി 95 തട്ടിപ്പുകേസുകളാണ് കമറുദ്ദീനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









