ന്യൂദൽഹി: കടൽത്തീരത്ത് അശ്ലീലമായ വീഡിയോ ഷൂട്ട് ചെയ്ത കേസിൽ മോഡൽ-നടി പൂനം പാണ്ഡെ നോർത്ത് ഗോവയിൽ അറസ്റ്റിലായി. ഗോവ പോലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 294 (അശ്ലീലം) പ്രകാരം എഫ്‌ഐആർ ഫയൽ ചെയ്തു. ഗോവയിലെ ചപ്പോളി ഡാമിന് സമീപത്ത് വെച്ചാണ് പൂനം നഗ്ന വീഡിയോ ഷൂട്ട് ചെയ്തതെന്നാരോപിച്ച് ഗോവ ഫോർവേഡ് പാർട്ടി വനിതാ വിഭാഗമായിരുന്നു താരത്തിനെതിരെ പരാതി നൽകിയത്.
കുറച്ച് നാളുകൾക്ക് മുൻപാണ് വീഡിയോ ചിത്രീകരിച്ചത്. ഇത് താരം കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.ഇതോടെയാണ് സംഭവം വിവാദമായത്. ഡാമിന് സമീപത്ത് മല്ലുകാർജ്ജുന ക്ഷേത്രം സ്ഥിതി ചെയ്യുന്നുമ്ട്. പവിത്രമായ ക്ഷേത്ര പരിസരത്ത് വീഡിയോ ചിത്രീകരിച്ച വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഗോവ ഫോർവേഡ് പാർട്ടി പോലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ പ്രതിപക്ഷ പാർട്ടികൾ ഭരണകക്ഷിക്കെതിരെ രംഗത്തെത്തിയിരുന്നു. സർക്കാർ പോണോഗ്രഫിക്ക് കൂട്ടുനിൽക്കുകയാണെന്നാണ് പ്രതിപക്ഷം ഉയർത്തിയ വിമർശനം.
വീഡിയോ ഷൂട്ട് ചെയ്തതിന് അജ്ഞാതനായ വ്യക്തിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗോവ ഫോർവേഡ് പാർട്ടിയുടെ വനിതാ വിഭാഗം ഗോവ പോലീസിന് നൽകിയ പരാതിയുടെ ഭാഗം ഇങ്ങനെ: “നടി പൂനം പാണ്ഡെ അഭിനയിച്ച അശ്ലീല വീഡിയോയിലേക്ക് നിങ്ങളുടെ ശ്രദ്ധ ആകർഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഇത് സംസ്ഥാനത്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഈ വീഡിയോ ഗോവൻ സ്ത്രീകൾക്ക് നേരെയുള്ള ആക്രമണമാണ്, ഗോവയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തിയിട്ടുണ്ട്. ഈ അശ്ലീല വീഡിയോയുടെ ഷൂട്ടിംഗ് ചാപ്പോളി ഡാം കനക്കോണയിലാണ് നടക്കുന്നത്, ഇത് സംസ്കാരത്തിന് പേരുകേട്ട കാനകോണയിലെ ജനങ്ങളെ ഞെട്ടിച്ചു.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









