കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് കോടമ്ബുഴ സ്വദേശി അബ്ദുൾ റഹീമിൻ്റെ മോചനത്തിന് പണം കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും ബോബി ചെമ്മണ്ണൂർ നന്ദി പറഞ്ഞു.
എല്ലാ മലയാളികളും കൈകോർക്കുമെന്ന് ഉറപ്പായിരുന്നു. ആ ദൗത്യം ഏറ്റെടുത്ത് മലയാളികൾ ആ വിശ്വാസം തെളിയിച്ചു. അബ്ദുൾ റഹീമിനെ ജീവനോടെ വീട്ടിലെത്തിച്ച ശേഷം ഉമ്മയുടെ അടുത്തേക്ക് പോകും. അബ്ദുൾ റഹീമിന് വേണ്ടി നേരത്തെ പ്രഖ്യാപിച്ച ഭാഗ്യ നറുക്കെടുപ്പ് തുടരും. ആ തുക റഹീമിൻ്റെ പുനരധിവാസത്തിനായി ചെലവഴിക്കും. അബ്ദുൾ റഹീം മടങ്ങിയെത്തുമ്പോൾ, തൻ്റെ ഉപജീവനത്തിനായി ബോച്ചേ ടീ പൗഡർ ഹോള്‍സെയില്‍ ഷോപ്പ് വെച്ച് കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. ബോബി ചെമ്മണ്ണൂരാണ് ആദ്യമായി ഒരു കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകിയത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നറുക്കെടുപ്പും അദ്ദേഹം പ്രഖ്യാപിച്ചു.
റിയാദിൽ തടവിൽ കഴിയുന്ന അബ്ദുൾ റഹീമിൻ്റെ മോചനത്തിനായി സംസ്ഥാനത്തിനകത്തും പുറത്തും സമാനതകളില്ലാത്ത ധനസമാഹരണം നടന്നു. നിശ്ചയിച്ചതിലും രണ്ടു ദിവസം മുമ്ബ് 34.45 കോടി രൂപ ലഭിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ കൈകോർത്താണ് തുക കണ്ടെത്തിയത്. 18 വർഷമായി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിനെ മോചിപ്പിക്കാനായി സമാഹരിച്ച തുക ഇന്ത്യൻ എംബസി വഴി സൗദി കുടുംബത്തിന് നല്‍കും. 2006 ലാണ് മനഃപ്പൂർവ്വമല്ലാത്ത കൈപിഴവ് മൂലം സൗദി സ്വദേശിയായ 15 കാരൻ മരിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.