ഏറ്റവും നിർണായകമായ തിരഞ്ഞെടുപ്പാണ് ഇതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആൻ്റണി പറഞ്ഞു. “തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചതു മുതൽ, ഇന്നലെ വൈകുന്നേരം മുതൽ കേന്ദ്ര സർക്കാരിനും കേരള സർക്കാരിനുമെതിരെ അങ്ങേയറ്റം ജനരോഷത്തിൻ്റെ കൊടുങ്കാറ്റ് വീശുകയാണ്.
ആ കൊടുങ്കാറ്റിന്റെ ശക്തിയിൽ ഇന്നത്തെ പോളിംഗ് കഴിയുമ്പോൾ ഇടതുമുന്നണി തകരും, ബിജെപി തകർന്ന് തരിപ്പണമാകും. 20 സീറ്റിലും യുഡിഎഫ് സ്ഥാനാർത്ഥികൾ നല്ല ഭൂരിപക്ഷത്തോടെ ജയിക്കും എന്നാണ് ഞങ്ങളുടെ എല്ലാം ആത്മവിശ്വാസം.” വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പുറത്തെത്തിയ എകെ ആന്റണി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.