അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെടുമെന്ന് ഉറപ്പായതോടെ ട്രംപിനെയും ട്രംപിന്‍റെ നടപടികളെയും തള്ളി ബിജെപി. ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് പുതിയ നിലപാടുമായി ബിജെപിയുടെ അധ്യക്ഷന്‍ ജെപി നദ്ദ രംഗത്തെത്തി.
അമേരിക്കൻ പ്രസിഡൻറ് കോവിഡിനെ പ്രതിരോധിക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടുവെന്നും എന്നാൽ മോദിയുടെ സമയോചിതമായ ഇടപെടൽ കോവിഡ് പകർച്ചവ്യാധിയുടെ സമയത്ത് 130 ദശലക്ഷം ആളുകളെ രക്ഷിച്ചുവെന്നും നദ്ദയുടെ വിലയിരുത്തല്‍.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അമേരിക്കയിലെത്തി ട്രംപിന് അനുകൂലമായി സംസാരിച്ച മോദിയും ട്രംപിന്‍റെ നടപടികളെ അതുവരെ അനുകൂലിച്ചും പ്രശംസിച്ചും നടന്ന ബിജെപി പെട്ടന്ന് നിലപാട് മാറ്റിയതിന് പിന്നില്‍ ട്രംപിന് നേരിട്ട വലിയ തോല്‍വി തന്നെയാണ്.
അമേരിക്കൻ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരു സ്ഥാനാർത്ഥി നേടിയ ഏറ്റവും വലിയ വോട്ട് വിഹിതം നേടി ജോ ബിഡൻ വിജയം നേടി, വോട്ടെണ്ണൽ പൂർത്തിയാകുന്നതിന് മുമ്പുതന്നെ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









