കോഴിക്കോട്: പതിനെട്ടാമത് പൊതുതെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ നിന്ന് 76.42 ശതമാനം പേർ വോട്ട് ചെയ്തു.
ആകെയുള്ള 2654327 വോട്ടർമാരില്‍ 2028524 പേരാണ് വെള്ളിയാഴ്ച വോട്ട് രേഖപ്പെടുത്തിയത്. സ്ത്രീകളില്‍ 1074777 (78.41%) പേരും, പുരുഷന്‍മാരില്‍ 953731 (74.29%) പേരും ട്രാൻസ്‌ജെൻഡർ വിഭാഗത്തില്‍ 35% പേരും വോട്ട് ചെയ്തു.
കോഴിക്കോട് ലോക്സഭ മണ്ഡലത്തില്‍ 75.42% വും വടകര മണ്ഡലത്തില്‍ 77.91% വും വോട്ട് ചെയ്തു. നിയമസഭ മണ്ഡല തലത്തില്‍ കൂടുതല്‍ പേർ വോട്ട് ചെയ്തത് കുന്ദമംഗലത്തും (78.15%) കുറവ് വോട്ട് കോഴിക്കോട് നോർത്തിലുമാണ് (70.95%). ജില്ലയില്‍ സമാധാനപരമായാണ് വോട്ടെടുപ്പ് നടന്നത്. അതേസമയം, ജില്ലയിലെ പല ബൂത്തിലും രാത്രി ഏറെ വൈകിയാണ് വോട്ടെടുപ്പ് അവസാനിച്ചത്. വിവിപാറ്റ് മെഷീന്‍ കേടായതിനെ തുടർന്ന് മേപ്പയ്യൂർ നരക്കോട് സ്കൂളില്‍ വോട്ടെടുപ്പ് കഴിയുമ്ബോള്‍ രാത്രി 9.45 ആയിരുന്നു.
വടകരയില്‍ ആകെ 77.91 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. നിയമസഭ മണ്ഡല അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് പേരാമ്ബ്രയിലാണ് 79.42 ശതമാനമാണ് പേരാമ്ബ്രയിലെ പോളിങ്. ജില്ലയിലെ തന്നെ ഉയർന്ന ശതമാനമാണിത്. വടകരയില്‍ ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് തലശ്ശേരിയിലാണ്. 76.01 ശതമാനമാണ് തലശ്ശേരിയിലെ പോളിങ്.
പോളിങ് അവസാനിച്ച വൈകീട്ട് ആറ് മണി കഴിഞ്ഞപ്പോള്‍ 40 ശതമാനം പോളിംഗ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് പൂർത്തിയായത്. കൂടുതലും വടകര മണ്ഡലത്തിലെ ബൂത്തുകളിലാണ് വൈകിയിട്ടും വോട്ടെടുപ്പ് തുടർന്നത്. ഉച്ച ഒരു മണി പിന്നിട്ടപ്പോള്‍ ജില്ലയില്‍ 35 ശതമാനമായിരുന്നു പോളിംഗ്. 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ 82.48 % വും കോഴിക്കോട് 81.46% ആയിരുന്നു വോട്ടിംഗ് ശതമാനം. വയനാട് ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തിരുവമ്ബാടിയില്‍ 73.46 ശതമാനം വോട്ടും രേഖപ്പെടുത്തി.
നിയമസഭ മണ്ഡല തലത്തിലെ ശതമാനം
കോഴിക്കോട് ലോക്സഭ മണ്ഡലം
ബാലുശ്ശേരി – 74
എലത്തൂർ – 75.37
കോഴിക്കോട് നോർത്ത് – 70.26
കോഴിക്കോട് സൗത്ത് – 71.05
ബേപ്പൂർ – 73.85
കുന്ദമംഗലം – 76.28
കൊടുവള്ളി – 75.52
വടകര ലോക്സഭ മണ്ഡലം
വടകര – 75.39
പേരാമ്ബ്ര – 76.20
കൊയിലാണ്ടി – 75.11
നാദാപുരം – 73.07
കുറ്റ്യാടി – 72.17
തലശ്ശേരി – 75.86
കൂത്തുപറമ്ബ് – 76.48
തിരുവമ്ബാടി (വയനാട് ലോക്സഭ മണ്ഡലം) – 73.29
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.