ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദിനെതിരെ 15 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ കമറുദ്ദീനെതിരായ കേസുകളുടെ എണ്ണം 100 കടന്നു. 107 കേസുകളാണ് നിലവിൽ കമറുദ്ദീനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
12 പേരിൽ നിന്നായി രണ്ട് കോടി 65 ലക്ഷം രൂപയും മൂന്ന് പേരിൽ നിന്നായി 167 പവൻ സ്വർണവും വാങ്ങി കബളിപ്പിച്ചുവെന്നാണ് കേസ്. അഞ്ച് കേസുകൾ ചന്തേര പോലീസ് സ്‌റ്റേഷനിലും എട്ട് എണ്ണം കാസർകോട്ടും രണ്ട് കേസുകൾ പയ്യന്നൂരിലുമാണ് രജിസ്റ്റർ ചെയ്തത്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









