മുക്കം: കൊടിയത്തൂരിൽ ഉപയോഗശൂന്യമായ പോത്തിറച്ചി വിൽപന നടത്തുന്നതായി പരാതി. കോട്ടമ്മൽ അങ്ങാടിയിൽ പ്രവർത്തിക്കുന്ന കെ.കെ. ബീഫ് സ്റ്റാളിനെതിരെയാണ് പരാതി. ഇവിടെ നിന്ന് ഉപയോഗശൂന്യവും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വാങ്ങിയ ആൾ പഞ്ചായത്ത് ഓഫീസിലെത്തി വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ ബാബു പൊലുകുന്ന്, മറിയം കുട്ടി ഹസൻ, ചെറുവാടി സിഎച്ച്സി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപിക, പഞ്ചായത്ത് ജീവനക്കാരായ മനോജ്കുമാർ തുടങ്ങിയവർ പരിശോധന നടത്തി.
കക്കാട് സ്വദേശി ഹൈറുദ്ധിനാണ് ഇവിടെ കട നടത്തുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പരാതിക്കാർ കൊണ്ടുവന്ന ഇറച്ചി ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.