മാവൂർ: ദുരന്ത നിവാരണ മേഖലകളിൽ നാടിന് സേവനം നൽകുന്ന താലൂക്ക് ദുരന്ത നിവാരണ സേന അഥവാ ടി ഡി ആർ എഫിന്റെ പ്രവർത്തനം മാവൂർ മേഖലയിലേക്കും വ്യാപിപ്പിക്കുന്നു. ജില്ലയിലെ ഓരോ പോലീസ് സ്റ്റേഷനുകൾക്ക് കീഴിലും ടി ഡി ആർ എഫിന്റെ വളണ്ടിയർമാർ പ്രവർത്തന നിരതരാകും. അതിൻ്റെ ആദ്യപടിയായി ടി ഡി ആർ എഫിന്റെ ഘടകം മാവൂരിലും രൂപീകൃതമായി. ടി ഡി ആർ എഫിന്റെ വളണ്ടിയർമാർക്കുള്ള ആദ്യഘട്ട പരിശീലനം ഞായറാഴ്ച്ച മാവൂർ ക്രസന്റ് സ്കൂളിൽ വച്ച് നടക്കുമെന്ന് ടി ഡി ആർ എഫ് ഭാരവാഹികൾ മാവൂർ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വിവിധ ഘട്ടങ്ങളായി തിരിച്ചിട്ടുള്ള പരിശീലനത്തിൻ്റെ ആദ്യഘട്ടം എന്ന നിലയിൽ അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്കും ജീവിതത്തിൽ ഉണ്ടാകുന്ന അപകടങ്ങളെയും ദുരന്തങ്ങളെയും എങ്ങനെ നേരിടാം എന്നതിന്റെയും പരിശീലനമാണ് നൽകുന്നത്. മാവൂർ, ചാത്തമംഗലം, പെരുവയൽ പഞ്ചായത്തുകളിൽ നിന്നുള്ള 500 ഓളം സന്നദ്ധ സേവന പ്രവർത്തകരാണ് പരിശീലനത്തിൽ പങ്കാളികളാകുന്നത്.
വിവിധ മേഖലകളിൽ വിദഗ്ധരായവരാണ് പരിശീലനം നൽകുക.
ടി.ഡി.ആർ.എഫിന്റെ സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ താല്പര്യമുള്ള സുമനസ്സുകൾക്ക് ഞായറാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ നടക്കുന്ന പരിശീലന ക്യാമ്പിൽ പങ്കെടുക്കാമെന്നും ടി ഡി ആർ എഫ് ഭാരവാഹികൾ പറഞ്ഞു. പരിശീലന ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിൽ മാവൂർ, ചാത്തമംഗലം, പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ളവർ സംബന്ധിക്കുമെന്നും അവർ പറഞ്ഞു.
വാർത്ത സമ്മേളനത്തിൽ ടി ഡി ആർ എഫ് സ്റ്റേറ്റ് ചീഫ് കോഡിനേറ്റർ ഉമറലി ശിഹാബ്, ജില്ലാ കോഡിനേറ്റർ മഠത്തിൽ അബ്ദുൽ അസീസ്, വനിത അസിസ്റ്റന്റ് കോഡിനേറ്റർ ലസിത പെരുവയൽ, ബഷീർ കുതിരാടം, മൻസൂർ അഹമ്മദ്, മുജീബ് മാവൂർ, ഖാദർ മാവൂർ തുടങ്ങിയവർ സംബന്ധിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.