കോഴിക്കോട്: എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കാനിരിക്കെ വിജയശതമാനം വര്‍ധിക്കുമെന്ന പ്രതീക്ഷയില്‍ ജില്ല.
പോയ വര്‍ഷം 99.86 ശതമാനം വിജയമാണ് ജില്ല നേടിയത്. വിജയശതമാനത്തില്‍ സംസ്ഥാനത്ത് അഞ്ചാം സ്ഥാനത്തായിരുന്നു കോഴിക്കോട്. ഇത്തവണ ഉയര്‍ന്ന വിജയശതമാനമാണ് പ്രതീക്ഷിക്കുന്നത്. ജില്ലയില്‍ 206 കേന്ദ്രങ്ങളിലായി 43,811 വിദ്യാര്‍ഥികളാണ് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിയത്.
വടകര വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത്. 62 കേന്ദ്രങ്ങളിലായി 16,062 വിദ്യാര്‍ഥികള്‍ ഇവിടെ പരീക്ഷ എഴുതി.കോഴിക്കോട് വിദ്യാഭ്യാസ ജില്ലയില്‍ 72 കേന്ദ്രങ്ങളിലായി 12,575 വിദ്യാര്‍ഥികളും താമരശേരി വിദ്യാഭ്യാസ ജില്ലയില്‍ 72 കേന്ദ്രങ്ങളിലായി 12,174 വിദ്യാര്‍ഥികളും പരീക്ഷയെഴുതി. കൊടുവള്ളി എളേറ്റില്‍ എംജിഎച്ച്‌എസ്‌എസ് സ്കൂളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് .1034 പേര്‍.
പറയഞ്ചേരി ജിവിഎച്ച്‌എസ്‌എസ് സ്കൂളിലാണ് ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത്. ആറ് പേർ. 2500 വിദ്യാര്‍ഥികള്‍ സ്‌ക്രൈബ് സഹായത്തോടെ പരീക്ഷ എഴുതി. 2023ല്‍ 43101 കുട്ടികളാണ് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 43040 വിദ്യാര്‍ഥികള്‍ വിജയിച്ചിരുന്നു. ജില്ലയിലെ 169 സ്‌കൂളുകളാണ് 100 ശതമാനം വിജയം കൈവരിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.