ദില്ലി: ഉത്തർപ്രദേശിലെ ഹൈവേയിൽ സോഷ്യൽ മീഡിയ സ്റ്റാറിന്റെ തോക്കുമായുള്ള നൃത്തം വിവാദത്തിൽ. സിമ്രാൻ യാദവ് എന്ന സാമൂഹ്യമാധ്യമങ്ങളിലെ താരമാണ് ലഖ്നൗവിലെ ഹൈവേയിൽ തോക്ക് ചൂണ്ടി ഭോജ്പുരി ഗാനത്തിന് ചുവടുകൾ വെച്ചത്. ഇതിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പുറത്ത് വരികയായിരുന്നു. അതെ സമയം ഹൈവേയിൽ നിയമം ലംഘിച്ച യുവതിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കല്യാൺജി ചൗധരി എന്നയാൾ പൊലീസ് പരാതി നൽകുകയായിരുന്നു.
22 സെക്കൻഡ് ദൈർഘ്യമുള്ള സിമ്രാന്റെ വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ടാണ് കല്യാൺജി ചൗധരിയുടെ പരാതി.ലഖ്നൗ പൊലീസിൻ്റെ നിരവധി ഔദ്യോഗിക അക്കൗണ്ടുകളും അദ്ദേഹം തൻ്റെ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. അതേസമയം, വീഡിയോയ്ക്കെതിരെ ഉത്തർപ്രദേശ് പൊലീസ് പ്രതികരിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.