മുക്കം: ഇന്നലെ ഉച്ചയ്ക്കുണ്ടായ കനത്ത മഴയിലും കാറ്റിലും മുക്കം മേഖലയില്‍ വ്യാപക നാശം. ഓർഫനേജ് കോമ്ബൗണ്ടില്‍ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് മേല്‍ മാവ് പൊട്ടിവീണു. ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടമുണ്ടായത്.
മഴ ആരംഭിച്ച ഉടനെ മരത്തിന് ചുവട്ടില്‍ ഉണ്ടായിരുന്ന ക്ലസ്റ്റർ പരിശീലനത്തിനെത്തിയ അധ്യാപകർ സ്കൂള്‍ വരാന്തയിലേക്ക് മാറി നിന്നതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്. അഞ്ചോളം ഇരുചക്ര വാഹനങ്ങള്‍ക്ക് മുകളിലേക്കാണ് മരം വീണത്.
വിവരമറിഞ്ഞ് മുക്കത്തുനിന്ന് അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചു നീക്കിയാണ് വാഹനങ്ങള്‍ പുറത്തെടുത്തത്. സ്റ്റേഷൻ ഓഫീസർ എം. അബ്ദുള്‍ ഗഫൂറിന്‍റെ നേതൃത്വത്തില്‍ സീനിയർ ഫയർ ഓഫീസർ സി. മനോജ്, സേനാംഗങ്ങളായ കെ.സി. അബ്ദുള്‍ സലീം, കെ.പി. അമീറുദ്ദീൻ, വൈ.പി. ഷറഫുദ്ദീൻ, ടി.പി. ഫാസില്‍ അലി, കെ.എസ്. വിജയകുമാർ, സി.എഫ്. ജോഷി എന്നിവർ ചേർന്നാണ് മരം മുറിച്ചു മാറ്റിയത്.
കാരമൂല ദാറുസ്വലാഹ് ഇസ്‌ലാമിക് അക്കാദമിക്ക് സമീപം മരം വീണ് ഭാഗികമായി ഗതാഗതം തടസപ്പെട്ടു. ദാറുസ്വലാഹ് അക്കാദമിയിലെ വിദ്യാർഥികളായ വി.ടി. അർഷദ് കട്ങ്ങല്ലൂർ, സഫുവാൻ,ടി.എ. സിനാൻ, ഇഹ്സാൻ മുണ്ടക്കുളം, അക്മല്‍ ഊർക്കടവ്, അൻഷാദ് അരീക്കോട് എന്നിവരുടെ നേതൃത്വത്തില്‍ മരം മുറിച്ചുമാറ്റി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.