തിരുവനന്തപരും: കേരളത്തില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കണമെന്ന് ഐ.എം.എ സംസ്ഥാന വൈസ്പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹു. തെരഞ്ഞെടുപ്പുകള്‍ കൂട്ട മരണങ്ങളിലേക്ക് കേരളത്തെ നയിച്ചേക്കാമെന്നും ഡോ. സുല്‍ഫി ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ മുന്നറിയിപ്പു നല്കി. ലോകത്തിന്റെ ചില കണക്കുകള്‍ കൂടി പങ്കുവെച്ചുകൊണ്ടാണ് ഡോ. സുല്‍ഫി ഇക്കാര്യം പറയുന്നത്. മുന്നറിയിപ്പുകള്‍ അവഗണിച്ച രാജ്യങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടിവന്നുവെന്നും ഓര്‍മപ്പെടുത്തുന്നതാണ് കുറിപ്പ്. കോവിഡ് 19 കേരളത്തില്‍ വീണ്ടും വ്യാപകമായി പടര്‍ന്നു പിടിക്കാനുള്ള സാഹചര്യത്തില്‍ ഇലക്ഷനുകള്‍ മാറ്റിവയ്ക്കണമെന്ന് ഡോ. സുല്‍ഫി ആവശ്യപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.