ലഖ്നൗ: ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ആദ്യം പിന്നിലായെങ്കിലും പിന്നീട് ലീഡ് തിരിച്ചു പിടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പിസിസി അധ്യക്ഷൻ അജയ് റായിയെ ഇറക്കി കോണ്‍ഗ്രസ് ശക്തമായ പോരാട്ടത്തിന് തന്നെയാണ് വാരണാസിയില്‍ ഇറങ്ങി തിരിച്ചത്. കടുത്ത പോരാട്ടത്തിന്റെ സൂചന നല്കി ആദ്യ മുന്നിലെത്താൻ അജയ് റായിക്ക് സാധിച്ചു. എന്നാല്‍, പിന്നീട് മോദി ലീഡ് തിരികെ പിടിക്കുകയായിരുന്നു.
രാജ്യത്ത് എൻഡിഎയും ഇന്ത്യ സഖ്യവും തമ്മില്‍ നടക്കുന്ന വാശിയേറിയ പോരാട്ടം ആണ് വാരണാസിയില്‍ ആദ്യ ഘട്ടത്തില്‍ പ്രതിഫലിച്ചത്. ഒരുഘട്ടത്തില്‍ ആറായിരത്തിലധികം ലീഡ് പിടിക്കാണ അജയ് റായിക്ക് സാധിച്ചു. ഇപ്പോള്‍ നാൽപ്പതിനായിരത്തിലധികം വോട്ടിന്റെ ലീഡിലേക്ക് മോദി എത്തിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.