തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്തിയ കോൺഗ്രസിന് തലവേദനയാകുന്നു. തൃശ്ശൂരിലെ അപ്രതീക്ഷിത തോൽവി മാത്രമല്ല, വോട്ട് വളരെ കുറഞ്ഞതും കോൺഗ്രസിന് തിരിച്ചടിയായി. സിറ്റിങ് സീറ്റിൽ കോൺഗ്രസിൻ്റെ മുൻനിര നേതാവ് മൂന്നാം സ്ഥാനം നേടിയത് പാർട്ടിക്കുള്ളിൽ തന്നെ മുറുമുറുപ്പിന് ഇടയാക്കിയിട്ടുണ്ട്. ഇത് വലിയ ചർച്ചയാകും
തെരെഞ്ഞെടുപ്പിന് പിന്നാലെ പ്രചരണത്തിൽ ഉണ്ടായ വീഴ്ച്ചകൾ പാര്‍ട്ടി വേദിയില്‍ മുരളീധരൻ ഉന്നയിച്ചിരുന്നു. സുരക്ഷിതമായ വടകരയില്‍ നിന്നും തൃശൂരില്‍ മുരളീധരനെ എത്തിച്ചത് ശക്തമായ മത്സരം എന്ന സന്ദേശം നല്‍കാനായിരുന്നു. എന്നാല്‍ ഈ നീക്കത്തിന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ടി എൻ പ്രതാപനെ പ്രതി സ്ഥാനത്ത് നിർത്തിയായിരുന്നു വിമർശനം.അതേസമയം, പ്രതാപനേയും ഡിസിസി നേതൃത്വത്തേയും രൂക്ഷമായി വിമര്‍ശിച്ചാണ് കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നത്.
ഈ തിരിച്ചടി നേരിടാനാണ് മുരളീധരനെ തൃശൂരില്‍ ഇറക്കിയത്. ഇതോടെ പത്മജയും മുരളീധരനും തമ്മിൽ പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് കളത്തിലുണ്ടായിരുന്നു. കൂടെ നിൽക്കുന്നവർ പോലും ചതിക്കുമെന്ന് പത്മജ പറഞ്ഞപ്പോൾ വളരെ മോശമായി മുരളീധരൻ പരിഹസിക്കുകയും ഇങ്ങനൊരു അനിയത്തി എനിക്കിനിയില്ല എന്ന് പറയും ചെയ്തു. എന്നാൽ തെരെഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പത്മജ പറഞ്ഞതെല്ലാം ശരിവയ്ക്കുന്ന രീതിയിലാണ് കാര്യങ്ങൾ വന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.